Celebs » Nikki Galrani » Biography
ജീവചരിത്രം
മലയാളം-തമിഴ് -കന്നഡ ചലച്ചിത്രതാരമാണ് നിക്കി ഗല്‍റാണി.1993 ജനുവരി 3ന് മനോഹര്‍ ഗല്‍റാണി -രേഷ്മ എന്നിവരുടെ ഇളയമകളായി ബംഗ്ലൂളൂരില്‍ ജനിച്ചു. ഫാഷന്‍ ഡിസൈന്‍ പഠനത്തിനുശേഷം മോഡലിംഗ് രംഗത്ത് സജീവമായി. തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 1983 എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രരംഗത്തേക്കും കടന്നുവന്നു. ചിത്രത്തില്‍ മഞ്ജുള എന്ന കഥാപാത്രത്തെയാണ് നിക്കി അവതരിപ്പിച്ചത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നിവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. പ്രശസ്ത മോഡലും അഭിനേത്രിയുമായ സഞ്ജന സഹോദരിയാണ്.

 

 

 

 

 

 

 

 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam