Celebs»Ponnamma Babu»Biography

    പൊന്നമ്മ ബാബു ജീവചരിത്രം

    ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പൊന്നമ്മ ബാബു. ശ്രീ മത്തായിയുടേയും ശ്രീമതി അച്ചാമ്മയുടേയും മകളായി പാലാ ഈരാറ്റുപേട്ടയില്‍ ജനനം. വിദ്യാഭാസം ഈരാറ്റുപേട്ട സെന്റ്‌ജോര്‍ജ്‌ സ്‌കൂളില്‍. ചെറുപ്പം മുതല്‍ ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവ അഭ്യസിച്ചിരുന്നു .

    പതിനഞ്ചാം വയസില്‍ ബാവക്കാട്‌ ബാബുവിന്റെ നേതൃത്വത്തിലുള്ള ‘ഏറ്റുമാനൂര്‍ സുരഭില’യെന്ന നാടകസംഘത്തിന്‍റെ ‘മാളം’ എന്ന നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് ബാബുവിനെ തന്നെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു.വിവാഹം കഴിഞ്ഞുള്ള താല്‍ക്കാലിക ഇടവേളയ്ക്കുശേഷം ‘പൂഞ്ഞാര്‍ നവധാര’യുടെ ‘അക്ഷയമാനസം’ എന്ന നാടകത്തിലൂടെ വീണ്ടും അരങ്ങത്തേക്ക് .

    1996 ല്‍ റിലീസ്‌ ആയ പടനായകനാണ് ആദ്യ സിനിമയെങ്കിലും ഉദ്യാനപാലകനിലെ മമ്മൂട്ടിയുടെ സഹോദരീ വേഷമാണ് പൊന്നമ്മ ബാബുവിനെ ശ്രദ്ധേയയാക്കിയത്.പിന്നീട് എഴുപതോളം സിനിമകള്‍.കൂടാതെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.മക്കള്‍. ദീപ്തി നിര്‍മ്മല , മാത്യു ഡാമിയന്‍ , പിങ്കി അല്‍ഫോന്‍സ്‌

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X