Celebs»Prabhu Deva»Biography

    പ്രഭുദേവ ജീവചരിത്രം

    തെന്നിന്ത്യന്‍ ചലച്ചിനടനും, സംവിധായകനും, നൃത്ത സംവിധായകനുമാണ് പ്രഭുദേവ. യഥാര്‍ത്ഥ പേര് പ്രഭു ദേവ സുന്ദരം. 1973 ഏപ്രില്‍ 3ന് മൈസൂരില്‍ ജനിച്ചു. വളര്‍ന്നതും പഠിച്ചതും ചെന്നൈയിലെ അല്‍വാര്‍പ്പേട്ട എന്ന സ്ഥലത്താണ്. ചലച്ചിത്രനൃത്ത സംവിധായകനായ പിതാവ് സുന്ദരത്തില്‍നിന്നാണ് നൃത്തത്തോടുള്ള പ്രചോദനം ലഭിക്കുന്നത്. ചെറുപ്പത്തിലേ ഭരതനാട്യം, വെസ്‌റ്റേണ്‍ ഡാന്‍സ്  എന്നിവ പഠിച്ചിരുന്നു. സഹോദരന്മാരായ രാജു സുന്ദരം, നാഗേന്ദ്ര പ്രസാദ് എന്നിവരും തമിഴിലെ നൃത്ത സംവിധായകരായിരുന്നു. 

    നൃത്തസംവിധാനത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ഏകദേശം നൂറിലധികം ചിത്രങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത കാതലന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. നഗ്മ ആയിരുന്നു ചിത്രത്തിലെ നായിക. അതിനുശേഷം നിരവധി തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു.  ഇന്ത്യയിലെ മൈക്കല്‍ ജാക്‌സണ്‍ എന്നാണ് ചലച്ചിത്രരംഗത്ത് ഇദ്ധേഹം അറിയപെടുന്നത്. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X