Celebs»Prachi Tehlan»Biography

    പ്രാചി തെഹ്ലാൻ ജീവചരിത്രം

    ഒരു ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരവും നടിയുമാണ്‌ പ്രാചി തെഹ്ലാൻ. 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി. പ്രാചിയുടെ നായകത്വത്തിൽ 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കി. 
     
    ദി ഇൻഡ്യൻ എക്സ്പ്രസ് "ലാസ് ഓഫ് ദ റിങ്സ്" എന്ന ബഹുമതിയും ദ ടൈംസ് ഓഫ് ഇന്ത്യ "ക്വീൻ ഓഫ് ദി കോർട്ട്" എന്ന ബഹുമതിയും പ്രാചിക്ക് നൽകുകയുണ്ടായി. നെറ്റ്ബോൾ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാൻഡ് അംബാസിഡറാണ് പ്രാചി.
     
    2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന സ്റ്റാർ പ്ലസിലെ ടെലിവിഷൻ സീരിയലിൽ ആദ്യമായി അഭിനയിച്ചു. ഈ റോൾ ചെയ്യാനായി പ്രാചി ഏകദേശം പതിനഞ്ച് കിലോ ഭാരം കുറച്ചു.2017 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ അർജ്ജാനിലഭിനയിച്ചുകൊണ്ടാണ് പ്രാചി സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഇതിൽ നിമ്മി എന്ന കഥാപാത്രത്തിനെയാണ് പ്രാചി അവതരിപ്പിച്ചത്.
     
    സ്പോർട്സ് കരിയറിൽനിന്ന് തത്കാലം ഒരു വിടുതൽ എടുത്തുകൊണ്ടാണ് പ്രാചി അഭിനയ രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ നെറ്റ്ബോളിലും ബാസ്ക്കറ്റ് ബോളിലും സ്ത്രീകൾക്ക് അവസരങ്ങളും സ്പോൺസർമാരെയും ലഭിക്കാത്തതിനാലാണ് സ്പോർട്സ് കരിയർ തത്കാലം നിറുത്താൻ പ്രാചി തീരുമാനിച്ചത്. മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം 
    എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രാചിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് മാമാങ്കം.

     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X