പ്രദീപ്‌ കോട്ടയം ജീവചരിത്രം

  നാടകരംഗത്തുനിന്നുമാണ് പ്രദീപ് കോട്ടയം ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ ഡാന്‍സ്, പാട്ട്, ഏകാങ്കനാടകം എന്നിവയില്‍ പങ്കെടുത്തിരുന്നു.പത്താമത്തെ വയസ്സിലാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. എന്‍ എന്‍ പിള്ള സംവിധാനം ചെയ്ത ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകമായിരുന്നു അത്. ബാലതാരമായി നാടകാഭിനയം തുടങ്ങിയ പ്രദീപ് പിന്നീട് നാടകരംഗത്ത് സജീവമായി. കാരപ്പുഴ സര്‍ക്കാര്‍ സ്‌ക്കൂള്‍, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
   
  എല്‍ ഐ സി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന സമയത്താണ് അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലില്‍ ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യ കേട്ട് മകനെയും കൂട്ടി സെറ്റില്‍ പോവുന്നത്. എന്നാല്‍ മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അഭിനയിക്കാന്‍ പ്രദീപിന് അവസരം ലഭിച്ചു. പിന്നീട് ടെലിവിഷന്‍ രംഗത്തുനിന്നും ചലച്ചിത്രരംഗത്തേക്കു കടന്നു. 1999ല്‍ പ്രദര്‍ശനത്തിനെത്തിയ ഐ വി ശശി ചിത്രം ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
   
  തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2009ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രം വിണ്ണെ താണ്ടി വരുവായ എന്ന ചിത്രത്തിലെ കഥാപാത്രമാണ് പ്രദീപിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്.ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്.രാജാ റാണി, നന്‍പനട എന്നിവയാണ് അഭിനയിച്ച മറ്റു തമിഴ് ചിത്രങ്ങള്‍. തട്ടത്തിന്‍ മറയത്ത്, ആമേന്‍, അടി കപ്യാരെ കൂട്ടമണി, അമര്‍ അക്ബര്‍ അന്തോണി, 5സുന്ദരികള്‍, കേരളാ കഫെ തുടങ്ങിയവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X