Celebs»Rafeeq Ahammed»Biography

    റഫീക്ക് അഹമ്മദ് ജീവചരിത്രം

    മലയാള കവിയും നോവലെഴുത്തുകാരനും ചലച്ചിത്രഗാന രചയിതാവുമാണ് റഫീക്ക് അഹമ്മദ്. ഗര്‍ഷോം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയാണ് റഫീക്ക് അഹമ്മദ് ഗാനരചനയിലേക്ക് കടന്നുവന്നത്. സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബര്‍ 17 ന് തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവിലാണ്  റഫീക്ക് അഹമ്മദ് ജനിച്ചത്. ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം  നേടി.

    ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസിലെ തൃശൂര്‍ അളഗപ്പനഗര്‍ ഇഎസ്.ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറില്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു. ഇതിനകം നിരവധി ചലച്ചിത്രങ്ങള്‍ക്ക്  റഫീക്ക് അഹമ്മദ് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പാറയില്‍ പണിഞ്ഞത്, ആള്‍മറ, ചീട്ടുകളിക്കാര്‍, ശിവകാമി, ഗ്രാമവൃക്ഷത്തിലെ വവ്വാല്‍, റഫീക്ക് അഹമ്മദിന്റെ കവിതകള്‍, അഴുക്കില്ലംഎന്നിവയാണ് കൃതികള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X