Celebs»Ramya Krishnan»Biography

    രമ്യ കൃഷ്ണൻ ജീവചരിത്രം

    പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് രമ്യ കൃഷ്ണന്‍.1967 സെപ്റ്റംബര്‍ 15ന് ചെന്നൈയില്‍ ജനിച്ചു. ചെറുപ്പം മുതലേ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ പഠിച്ചിരുന്നു. 13ാം വയസ്സിലാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. തമിഴ് ചിത്രമായ വെള്ളെ മനസുവിലാണ് ആദ്യമായി അഭിനയിച്ചത്. ആദ്യകാലങ്ങളില്‍ തമിഴിലും ഹിന്ദിയിലും ഗ്ലാമര്‍ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. പിന്നീട് അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി.തമിഴില്‍ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഒരേ കടല്‍, ഒന്നാമന്‍, കാക്കകുയില്‍, മഹാത്മ, നേരം പുലരുമ്പോള്‍, ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍, ആര്യന്‍ തുടങ്ങി മുപ്പതോളം മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2003 ജൂണ്‍ 12ന് തെലുഗു നടനായ കൃഷ്ണ രഘുവംശിയെ വിവാഹം ചെയ്തു. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X