Celebs»Ranjitha»Biography

    രഞ്ജിത (നടി) ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര - ടെലിവിഷന്‍ നടിയാണ് രഞ്ജിത.സിനിമയിൽ വരുന്നതിനുമുമ്പ് വോളിബോൾതാരമായിരുന്ന രഞ്ജിത സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.കടപ്പ റെഡ്ഡമ്മ എന്ന തെലുങ്കു ചലച്ചിത്രത്തിലൂടെയാണ് രഞ്ജിത അഭിനയരംഗത്തേക്കു കടന്നുവരുന്നത്.1992-ൽ പുറത്തിറങ്ങിയ നാടോടി തെൻഡ്രൽ ആണ് രഞ്ജിത അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രം.1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മാഫിയ, ജോണി വാക്കർ, കൈക്കുടന്ന നിലാവ് വിഷ്ണു തുടങ്ങിയവയാണു പ്രധാന മലയാളചലച്ചിത്രങ്ങൾ.
     
    വിവാഹശേഷം അഭിനയരംഗത്തുനിന്നു താൽക്കാലികമായി വിട്ടുനിന്നുവെങ്കിലും 2001-ൽ മടങ്ങിയെത്തി.അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻപരിപാടികളിലും പ്രധാനവേഷങ്ങൾ കൈകാര്യംചെയ്തു. 2007-ൽവിവാഹബന്ധം വേർപിരിഞ്ഞു.
     
    2010-ൽ രഞ്ജിതയും വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്നതു വലിയ വിവാദമായിരുന്നു. സൺ ടി.വി.യാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്.വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിൽ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ജിത പറഞ്ഞിരുന്നു.എന്നാൽ വീഡിയോ യാഥാർത്ഥമാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് 2017-ൽ പുറത്തുവന്നു. ഇക്കാര്യം ബെംഗളൂരുവിലെ ഫോറൻസിക് ലബോറട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്.2013-ൽ രഞ്ജിത സന്ന്യാസിനിയായി.സ്വാമി നിത്യാനന്ദതന്നെയാണു രഞ്ജിതയ്ക്കു ദീക്ഷ നൽകിയത്.അതിനുശേഷം രഞ്ജിത നിത്യാനന്ദമയി എന്ന പേരു സ്വീകരിച്ചു. 
     
     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X