Celebs»Rasool Pookkutty»Biography

    റസൂൽ പൂക്കുട്ടി ജീവചരിത്രം

    ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രശസ്ത സൗണ്ട് ഡിസൈനറും , സൗണ്ട് എഡിറ്ററും, സൗണ്ട് മിക്‌സറുമാണ് റസൂല്‍ പൂക്കുട്ടി. 1970 മെയ് 30ന് കൊല്ലം ജില്ലയിലെ വിളക്കുപാറ എന്ന സ്ഥലത്ത് ജനിച്ചു. പൂനൈ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 1995ല്‍ ബിരുദം നേടി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ക്ക് ശബ്ദമിശ്രണം നല്‍കിയിട്ടുണ്ട്. 

    2008ല്‍ പ്രദര്‍ശനത്തിനെത്തിയ 'സ്ലംഡോഗ് മില്യണേയര്‍' എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിന് ഓസ്ക്കാര്‍ ലഭിച്ചിരുന്നു. കൂടാതെ ബാഫ്റ്റ പുരസ്‌ക്കാരവും 2009ല്‍ പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേര്‍സ് ആന്റ് സയന്‍സസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാര്‍ഡ് കമ്മിറ്റിയിലേക്ക് റസൂല്‍ പൂക്കുട്ടിയെ തിരഞ്ഞെടുത്തിരുന്നു. ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂല്‍ പൂക്കുട്ടി. ഷാദിയ ആണ് ഭാര്യ.


    1)2008- ഓസ്ക്കാര്‍- സ്ലം ഡോഗ് മില്യണേയര്‍ (ചിത്രം)
    2) ബാഫ്റ്റ പുരസ്‌ക്കാരം
    3)2009-പത്മശ്രീ പുരസ്‌ക്കാരം
    4) 2021- മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X