Celebs»Ratheesh»Biography

    രതീഷ് (പഴയ നടൻ) ജീവചരിത്രം

    മലയാളചലച്ചിത്രനടന്മാരില്‍ പ്രമുഖനാണ് രതീഷ്. 1977ല്‍ പ്രദര്‍ശനത്തിനെത്തിയ വേഴാമ്പല്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1979ല്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി. പിന്നീട് തേരോട്ടം എന്ന ചിത്രത്തില്‍ സഹനായകനായി അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. 1981ല്‍ പുറത്തിറങ്ങിയ  തുഷാരം എന്ന ഐ വി ശശി ചിത്രത്തിലാണ് ആദ്യമായി നായകനാവുന്നത്. 
     
    1981 മുതല്‍ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാളസിനിമയില്‍  സജീവമായിരുന്നത്. ഈ കാലയളവില്‍ മോഹന്‍ലാലിനും മമ്മൂട്ടിയോടുമൊപ്പം ഈ നാട്, രാജാവിന്റെ മകന്‍, വഴിയോരകാഴ്ചകള്‍, അബ്കാരി, ഉണരൂ, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളില്‍ വേഷമിട്ടു.
     
    1990 ഓടെ രതീഷ് ചലച്ചിത്രരംഗത്തുനിന്നും പൂര്‍ണ്ണമായും വിട്ടുനിന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷ്ണര്‍ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് വീണ്ടും കടന്നുവന്നു. നടന്‍ സത്താറമായി ചേര്‍ന്ന് മൂന്നു ചിത്രങ്ങളും അയ്യര്‍ ദി ഗ്രേറ്റ് , ചക്കിക്കൊത്തൊരു ചങ്കരന്‍ എന്നീ ചിത്രങ്ങള്‍ ഒറ്റയ്ക്കും നിര്‍മ്മിച്ചിട്ടുണ്ട്. ഭാര്യ ഡയാന. പാര്‍വ്വതി രതീഷ്, പത്മരാജ് രതീഷ്, പത്മ രതീഷ്, പ്രണവ് എന്നിവരാണ് മക്കള്‍. 2002 ഡിസംബര്‍23ന് അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X