Celebs»Renjithraj»Biography

    രഞ്ജിത്ത് രാജ്‌ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമാണ് രഞ്ജിത്ത് രാജ്‌. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചെറുക്കനും പെണ്ണും ആണ് നിര്‍മ്മിച്ച ചിത്രം. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീജിത്ത് വിജയ്, ദീപ്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഐ.ടി പ്രൊഫഷണലുകളായ ബാലുവും റീത്തയും സുഹൃത്തുക്കളാകുന്നതും പ്രണയത്തിനിടയ്ക്കുള്ള യാത്രയും അതിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രദീപ് നായര്‍, രാജേഷ് വര്‍മ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

    2013ല്‍ പുറത്തിറങ്ങിയ ലില്ലീസ് ഓഫ് മാര്‍ച്ച്, ശ്രീജിത്ത് പാലേരിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, 2011ല്‍ പുറത്തിറങ്ങിയ പ്രിയപ്പെട്ട നാട്ടുകാരെ, സ്വാഹ തുടങ്ങി ആറോളം ചിത്രങ്ങളിലും രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്. സന്തോഷ് കീഴാറ്റൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോപ്പാള എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്‌.

    ഇതിനെല്ലാം പുറമെ  മണികണ്ഠന്‍ ആര്‍ ആചാരിയെ നായകനാക്കി നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത റിപ്പര്‍ എന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് രഞ്ജിത്താണ്‌‌. രഞ്ജിത്തിന്റെ കഥയ്ക്ക് കെ സജിമോന്‍ ആണ് തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. കേരളം കണ്ടിട്ടുള്ളതിലും കേട്ടിട്ടുള്ളതിലും വെച്ച് ഏറ്റവും ക്രിമിനല്‍ എന്നറിയപെടുന്ന റിപ്പര്‍ ചന്ദ്രന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌. സിനിമയ്ക്കു പുറമെ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത എന്റെ പെണ്ണ് എന്ന ടെലിവിഷന്‍ പരമ്പരയിലും ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.







     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X