Celebs»Revathi Menon»Biography

    രേവതി മേനോൻ ജീവചരിത്രം

    ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും സം‌വിധായകയുമാണ്‌ രേവതി. ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വർഷത്തിലധികം ചലച്ചിത്രമേഖലയിൽ പ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭരതൻ സം‌വിധാനം ചെയ്ത 'കാറ്റത്തെ കിളിക്കൂട്' ആണ്‌ ആദ്യമായി അഭിനയിച്ച മലയാളചലച്ചിത്രം. 1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു. 1966 ജൂലൈ 8-ന് കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. 1988-ൽ സുരേഷ് മേനോൻ എന്ന വ്യക്ത്തിയെ വിവാഹം ചെയ്ത രേവതി 2002-ൽ വിവാഹ മോചനം നേടി. തുടർന്ന് 2002-ൽ മിത്ര് എന്ന ചിത്രം സം‌വിധാനം ചെയ്തു.

     

     

     

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X