Celebs»Sachy»Biography

    സച്ചി ജീവചരിത്രം

    എഴുത്തുകാരൻ, കവി, നാടക കലാകാരൻ, ചലച്ചിത്ര തിരക്കഥാകൃത്ത്, സംവിധായകന്‍, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സച്ചി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ആണ് സ്വദേശം. എസ്എൻ‌എം കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും ഗവണ്മെന്റ് ലോ കോളേജ്, എറണാകുളത്തിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കി. തുടര്‍ന്ന്‌ ക്രിമിനൽ നിയമത്തിലും ഭരണഘടനാ നിയമത്തിലും അഭിഭാഷകനായി 8 വർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. കോളേജ് പഠനകാലത്ത്  കോളേജ് ഫിലിം സൊസൈറ്റിയിലും നാടകത്തില്‍ സജീവമായിരുന്നു, നിരവധി നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്‌.

    എഴുത്തുകാരൻ സേതുനാഥുമായി സഹകരിച്ചാണ് അദ്ദേഹം  തിരക്കഥ എഴുതാന്‍ തുടങ്ങിയത്‌. ഈ കൂട്ടുകെട്ടിലെ ആദ്യ സിനിമയായ ചോക്ലേറ്റ് വന്‍ വിജയമായിരുന്നു. തുടര്‍ന്ന്‌ റോബിൻ ഹൂഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും ആ കൂട്ടുകെട്ടില്‍ പിറന്നു.

    2011 ൽ സേതുവുമായുള്ള വേർപിരിയലിനുശേഷം, എഴുത്തുകാരൻ എന്ന നിലയിൽ സച്ചി തന്റെ കരിയർ തുടർന്നു. സംവിധായകൻ ജോഷിക്കൊപ്പം റൺ ബേബി റൺ എന്ന ത്രില്ലർ ചെയ്തു. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മോഹൻലാൽ ചിത്രങ്ങളില്‍ഒന്നായിരുന്നു റൺ ബേബി റൺ. തുടര്‍ന്ന്‌ ചേട്ടായീസ്, ഷെര്‍ർലക് ടോംസ്, രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെയും തിരക്കഥ എഴുതി. 2020ല്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് ആ വര്‍ഷത്തെ ഹിറ്റു ചിത്രങ്ങളിലൊന്നു കൂടിയാണ്.

    2015ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പൃഥ്വിരാജ് സുകുമാരന്‍, ബിജു മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിനുശേഷം 2020ല്‍ പൃഥ്വിരാജ് സുകുമാരന്‍, ബിജു മേനോന്‍ എന്നിവരെ തന്നെ പ്രധാന കഥാപാത്രമാക്കി അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്തു. 2020 ജൂൺ 18 ന് അന്തരിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിൽ ഏറെ നാള്‍ ചികിത്സയിലായിരുന്നു.


    അവാര്‍ഡുകള്‍
    ദേശീയ ചലച്ചിത്ര അവാര്‍ഡ് 2020 - മികച്ച സംവിധായകന്‍ (അയ്യപ്പനും കോശിയും)







     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X