സെയ്ഫ് അലി ഖാന്‍
Born on 16 Aug 1970 (Age 52) New Delhi, Delhi, India
സെയ്ഫ് അലി ഖാന്‍ ജീവചരിത്രം
പ്രശസ്ത ബോളിവുഡ് ചലച്ചത്ര നടനാണ് സെയ്ഫ് അലി ഖാന്‍.1992-ൽ പുറത്തിറങ്ങിയ പരമ്പര എന്ന സിനിമയാണ് ആദ്യ ചിത്രം.1994-ൽ പുറത്തിറങ്ങിയ മേ ഖിലാഡി തു അനാഡി എന്ന സിനിമയും യേ ദില്ലഗി എന്ന സിനിമയും ഇദ്ദേഹത്തിന്റെ കരിയറിലെ വലിയ ബ്രേക്ക് ആയി. തൊണ്ണൂറുകളിൽ പിന്നീട് ഇറങ്ങിയ ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും പരാജയം രുചിച്ചു.2001-ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന സിനിമ ഇദ്ദേഹത്തിനു പുതിയ ജീവൻ നൽകി.
2003-ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ ചിത്രം കൽ ഹോ ന ഹോ, ഇദ്ദേഹത്തിന്റെ അഭിനയശേഷിയുടെ തെളിവായി.ഈ സിനിമയിലെ അഭിനയം ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു.അതിനടുത്ത വർഷം പുറത്തിറങ്ങിയ ഹും തും എന്ന ചിത്രത്തിലെ അഭിനയത്തിനു ഇദ്ദേഹത്തിനു മികച്ച നടനുള്ള ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സലാം നമസ്തേ (2005), പരിണീത (2005), ഓംകാര (2006), താ രാ രം പം (2007) എന്നീ സിനിമകളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളാണ്.
ബന്ധപ്പെട്ട വാര്‍ത്ത