സാജിദ് യാഹിയ
Born on 20 Dec 1984 (Age 38) Alappuzha
സാജിദ് യാഹിയ ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് സാജിദ് യഹിയ. 1984 ഡിസംബര്‍ 20ന് ആലപ്പുഴയില്‍ ജനിച്ചു. 2009 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 2011ല്‍ അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത 'കലക്ടര്‍' എന്ന ചിത്രത്തില്‍ വില്ല്യംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷം തന്ന ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡെ' എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2012ല്‍ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത 'തീവ്രം' എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതിനുശേഷം കാശ്', 'അരികില്‍ ഒരാള്‍', എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ 'ആമേന്‍', 'സക്കറിയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രങ്ങളില്‍ അഭിനയിച്ചു. 2014ല്‍ 'പകിട', 'ബാഗ്ലൂര്‍ ഡെയ്‌സ്' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2016ല്‍ 'ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനം രംഗരംഗത്തേക്ക് കടന്നുവന്നു. ജയസൂര്യയായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാവ്. ചിത്രം വാണിജ്യപരമായി വലിയ വിജയം കണ്ടില്ല. 2018ല്‍ കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ കഥ പറഞ്ഞ മോഹന്‍ലാല്‍ എന്ന ചിത്രം സംവിധാനം ചെയ്തു. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ബന്ധപ്പെട്ട വാര്‍ത്ത