സജിത മഠത്തിൽ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര-നാടക നടിയാണ് സജിത മഠത്തില്‍.നാടകരംഗത്തും ചലച്ചിത്രരംഗത്തും ഒരുപോലെ സജീവമാണ്.കോഴിക്കോടാണ് സ്വദേശം.കൊല്‍ക്കൊത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്നു നാടകത്തില്‍ എം.എ ബിരുദവും, കോട്ടയത്തെ മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എം ഫിലും നേടി.ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്കായുള്ള ഗവേഷണം നടത്തിയിട്ടുണ്ട്.അഭിനേത്രി എന്ന സ്ത്രീവാദനാടകവേദിയിലൂടെ പുറത്തുവന്ന ചിറകടിയൊച്ചകള്‍ എന്ന നാടകത്തിന്റെ ആവിഷ്‌കാരത്തില്‍ പ്രധാന പങ്കുവഹിച്ചു.
ആദിമധ്യാന്തം, ഷട്ടര്‍, വീരപുത്രന്‍, ഈ അടുത്ത കാലത്ത്, അകം, ഞാന്‍, വര്‍ഷം, റാണി പത്മിനി, കിസ്മത്ത് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.2013ല്‍ ജോയ് മാത്യൂ സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമയില്‍ തങ്കം എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.
2008 മുതല്‍ കേരള ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സജിതയെ 2012ല്‍ കാരണമൊന്നും കാണിക്കാതെ പുറത്താക്കി. അതിനുശേഷം ഡല്‍ഹിയിലെ സംഗീത നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. മലയാള നാടക സ്ത്രീചരിത്രം, അരങ്ങിന്റെ വകഭേദങ്ങള്‍, എം.കെ. കമലം എന്നീ ബുക്കുകളുടെ രചയിതാവുകൂടിയാണ്.
ബന്ധപ്പെട്ട വാര്‍ത്ത