Celebs»Sankaradi»Biography

    ശങ്കരാടി ജീവചരിത്രം

    മലയാള ചലച്ചിത്രരംഗത്തെ അതിപ്രശസ്തനായ അഭിനേതാവാണ് ശങ്കരാടി. ചന്ദ്രശേഖരമേനോന്‍ എന്നാണ് യഥാര്‍ത്ഥ പേര്.വടക്കന്‍ പറവൂര്‍ മേമന വീട്ടില്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി 1924ല്‍ ജനനം.എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരാടി ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിക്കാന്‍ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കില്ല . 

    അഭിനയത്തിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പ് രാഷ്ട്രീയം, പത്രവര്‍ത്തനം എന്നീ മേഖലകളില്‍ സജീവമായിരുന്നു.കെ.പി.സി.സി നാടകസംഘത്തിലൂടെയാണ്  ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.കുഞ്ചാക്കോ സംവിധാനം ചെയ്ത കടലമ്മ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.നടന്‍ സത്യന്റെ അച്ഛനായാണ്  ചിത്രത്തില്‍ ശങ്കരാടി അഭിനയിച്ചത്.പിന്നീട് ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു. 

    നടന്‍ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കൂടാതെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്‌ക്കാരം 1969- 71 വര്‍ഷങ്ങളില്‍ നേടി.അടൂര്‍ഭാസി, ബഹദൂര്‍ തുടങ്ങി മലയാളത്തിലെ റിയലിസ്റ്റിക്ക് നടന്മാരില്‍പെട്ട അഭിനേതാക്കളില്‍ പ്രധാനിയായിരുന്നു ശങ്കരാടി.1924- 2001 കാലഘട്ടത്തിനുള്ളില്‍ ഏകദേശം 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2001 ഒക്ടോബര്‍ 9ന്  അന്തരിച്ചു. 


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X