സരിത കുക്കു
Born on
സരിത കുക്കു ജീവചരിത്രം
ചലച്ചിത്ര നടിയാണ് സരിത കുക്കു.ജയന്‍ കെ ചെറിയാന്‍ സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.പിന്നീട് അഭിനയിച്ച ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ ചീരു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.വെളുത്ത രാത്രി,വൃത്താകൃതിയിലുള്ള ചതുരം,പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്