സത്താര്‍
Born on 25 May 1952 (Age 71) Kadungalloor, Aluva, Kerala
സത്താര്‍ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര നടനാണ് സത്താര്‍.1975 ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ചെറുതും വലുതുമായ നിപവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 1976 ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണത്തിലൂടെ നായകനായി അരങ്ങേറി പിന്നീട് സ്വഭാവന നടൻ, വില്ലൻ എന്നീ കഥാപാത്രങ്ങൾ ഇദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.
148 ഓളം സിനിമകളിൽ വേഷമിട്ട സത്താർ 2014 ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വെച്ചത് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 2012ല്‍ പുറത്തു വന്ന 22 ഫീമെയില്‍ കോട്ടയം, 2013ല്‍ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളില്‍ വേഷങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. യത്തീം, ഇനിയം പുഴയൊഴുകും, അവളുടെ രാവുകൾ. ശരപഞ്ചം, മുത്തുചിപ്പി, കെണി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. നടന്‍ കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.