സാവിത്രി ശ്രീധരന്‍ ജീവചരിത്രം

    സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് സാവിത്രി ശ്രീധരന്‍. 40 വര്‍ഷം നീണ്ടു നിന്ന നാടകഭിനയജീവിതമാണ് സാവിത്രിയുടേത്. പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്.അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു. 
     
    'കാര യുവജന കലാസമിതി' യുടെ നോട്ടുകൾ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. സംഗീത നാടക അക്കാദമിയുടെ 1977-ലെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.കെ.ടി. മുഹമ്മദിന്റെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലെ അഭിനയം ആരംഭിച്ചത്. കെ.ടി.യുടെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്‌സ്, വിക്രമൻനായരുടെ 'സ്റ്റേജ് ഇന്ത്യ' തുടങ്ങിയ സമിതികളിൽ അഭിനയിച്ചു.സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം  ലഭിച്ചിട്ടുണ്ട്.

    1991ല്‍ എം ടിയുടെ കടവ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്. പിന്നീട് സിനിമയില്‍ നിന്നും കുറച്ചുകാലം വിട്ടുനിന്ന സാവിത്രി സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

    അവാര്‍ഡ്‌

    2019-കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്-മികച്ച സ്വഭാവനടി-സുഡാനി ഫ്രം നൈജീരിയ

    സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം 

    1977-ലെ സംഗീത നാടക അക്കാദമിയുടെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം 

    മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം

    അറുപത്തിയാറാമത് ദേശീയ പുരസ്‌ക്കാരം-പ്രത്യേക പരാമര്‍ശം-സുഡാനി ഫ്രം നൈജീരിയ

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X