Celebs»Sharath»Biography

    ശരത് ജീവചരിത്രം

    മലയാള, തമിഴ് ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത സംഗീത സം‌വിധായകനാണ്‌ ശരത്. 1964-ൽ തിരുവനന്തപുരത്ത് ഒരു പരമ്പരാഗത സംഗീത കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. അച്ഛൻ : വാസുദേവ്, അമ്മ : ഇന്ദിരാദേവി.പഠനം കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിൽ. ഡോ. ബാലമുരളീകൃഷ്ണയുടെ കീഴിൽ ഇദ്ദേഹം സംഗീതം അഭ്യസിക്കുകയുണ്ടായി. പ്രശസ്ത സംഗീതസംവിധായകനായ കണ്ണൂർ രാജന്റെ മകളെയാണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.

    2011-ലെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. വാണീജയറാമുമൊത്ത് 16ആം വയസ്സിൽ കാസറ്റിൽ പാടിത്തുടങ്ങി. 1990-ൽ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രമാണ് ശരത് സംഗീതം നൽകിയ ആദ്യ ചിത്രം. തുടർന്ന് പത്തോളം ചിത്രങ്ങളിൽ ശരത് സംഗീതം നൽകുകയുണ്ടായി.ഹോളിവുഡിൽ മായ എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം നൽകി.

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X