Celebs»Shareef Easa»Biography

    ഷെരീഫ് ഈസ ജീവചരിത്രം

    മികച്ച ചിത്രത്തിനുള്ള 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ  കാന്തന്‍  എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഷെരീഫ് ഈസ. കൂവേരി പാലയാട്ടെ റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളി പിപി ഈസാന്റെയും ആസ്യയുടെയും മകനാണ്. സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയായ ഷെരീഫ് വീടും പറമ്പും പണയം വെച്ചും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റുമാണ് ആദ്യ ചിത്രമായ കാന്തന്‍  ഒരുക്കിയത്. 

    തിരുനെല്ലി നെട്ടറ കോളനിയിലെ അടിയ വിഭാഗക്കാരായ മനുഷ്യരുടെയും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ച സമരനായിക ദയാബായി ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തന്‍ എന്ന പത്തുവയസ്സുകാരനെ ആര്‍ജവമുള്ള ഒരാളായി വളര്‍ത്തിയെടുക്കുന്ന ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്.

    കൃതിയൊരുക്കിയ വര്‍ണലോകത്തിന്റെ സൗന്ദര്യം മുഴുവന്‍ ഉള്ളില്‍ പേറുന്ന കുഞ്ഞുമനസില്‍ പ്രകൃതി നാശങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളും ആശങ്കകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതു കൂടാതെ അടിയ വിഭാഗത്തിന്റെ ആചാര അനുഷ്ഠാനങ്ങളും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X