ശ്രിയ റെഡ്ഡി ജീവചരിത്രം
തെന്നിന്ത്യന്‍ചലച്ചിത്രതാരമാണ് ശ്രിയ റെഡ്ഡി. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം അംഗമായ ഭരത് റെഡ്ഡിയുടെ മകളാണ്. സ്‌ക്കൂള്‍, കോളേജ് വിദ്യാഭ്യാസത്തിനുശേഷം എസ് എസ് മ്യൂസിക് ചാനലിലെ വി ജെ ആയി പ്രവര്‍ച്ചിട്ടുണ്ട്. അപ്പുടപ്പുഡു എന്ന തെലുഗു ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് സമുറായ് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. വെയില്‍, കാഞ്ചീവരം എന്ന തമിഴ് ചിത്രങ്ങളിലെ അഭിനയം ശ്രിയയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കി. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഭരത്ചന്ദ്രന്‍ ഐ പി എസ്, ഒരാള്‍ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. തമിഴ്-തെലുഗു സിനിമാരംഗത്തെ മുന്‍ നടനും നിര്‍മ്മാതാവുമായ വിക്രം കൃഷ്ണയാണ് ഭര്‍ത്താവ്. വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന ശ്രിയ 2016ല്‍ അണ്ടാവ കാണോം, പ്രിയദര്‍ശന്റെ സില എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്നു.