സോഹന്‍ലാല്‍
Born on 14 Nov 1977 (Age 45) Thiruvananthapuram
സോഹന്‍ലാല്‍ ജീവചരിത്രം
ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് സോഹന്‍ലാല്‍. 1977 നവംബര്‍ 14ന് ജനിച്ചു. തിരുവനന്തപുരമാണ് സ്വദേശം. പി.കെ ദാസ്, കമലദാസ് എന്നിവരാണ് മാതാപിതാക്കള്‍. ദൂരദര്‍ശന്‍ ചാനലില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇന്‍ഡ്യാവിഷന്‍, ജീവന്‍ ടിവി, അമൃത ടിവി എന്നിവയില്‍ പരിപാടികളുടെ സംവിധായകനായി പ്രവര്‍ത്തിച്ചു.
അമൃത ടിവിയില്‍ അവതരിപ്പിച്ച നീര്‍മാതളത്തിന്റെ പുക്കള്‍ എന്ന ടെലിവിഷന്‍ പരമ്പരയ്ക്ക് മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച സംഗീതം തുടങ്ങിയ വിഭാഗങ്ങളില്‍ കേരളസംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2009 പുറത്തിറങ്ങിയ ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത മുഴുനീള ചിത്രം. ചിത്രത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. 2013ല്‍ കഥവീട് എന്ന ചിത്രം സംവിധാനം ചെയ്തു. തലോലം, കഥവീട്, ടീന്‍സ്, കൊന്തയും പൂണൂലും, മഴനൃത്തം എന്നീ ചിത്രങ്ങളിലെ ഗാനം രചിച്ചത് സോഹന്‍ലാല്‍ ആണ്.