Celebs»Sreenath»Biography

    ശ്രീനാഥ് ജീവചരിത്രം

    മലയാളചലച്ചിത്രനടനും ടെലിവിഷന്‍ സീരിയല്‍ നടനുമാണ് ശ്രീനാഥ്. തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍ കമലാലയത്തില്‍  ബാലകൃഷ്ണന്‍നായരുടെയും കമലാദേവിയുടേയും മകനായി 1956 ആഗസ്ത് 26ന് ജനനം. ഐരാണിക്കുളം സര്‍ക്കാര്‍ സ്‌ക്കൂള്‍, കല്ലേറ്റുംകര ബി. വി. എം. ഹൈസ്‌ക്കൂള്‍,അളകപ്പനഗര്‍ ത്യാഗരാജ പോളീടെക്‌നിക്ക്. സൗത്ത് ഇന്ത്യന്‍ ഫിലീം ചേംബര്‍ സ്‌ക്കൂള്‍ ഓഫ് ആക്ടിങ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978ല്‍ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് നാല്പതോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനുശേഷം ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായി. തപസ്യ, സമയം, മരണം ദുര്‍ബലം, മോഹ പക്ഷി, തിരശീലക്ക് പിന്നില്‍, എന്റെ മാനസപുത്രി എന്നിവയാണ് അഭിനയിച്ച സീരിയലുകള്‍. അക്കാലയളവിളവില്‍ ടെലിവിഷന്‍ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

    ശാലിനി എന്റെ കൂട്ടുകാരി, ഈണം, ഇതു ഞങ്ങളുടെ കഥ, സന്ധ്യ മയങ്ങുംനേരം, ചേക്കേറാന്‍ ഒരു ചില്ല, കിലുക്കം, കിലുകിലുക്കം, ഒരു സി. ബി. ഐ. ഡയറിക്കുറുപ്പ്, ജാഗ്രത, കുടുംബപുരാണം, ദേവാസുരം, മതിലുകള്‍, ഒറ്റയടിപ്പാതകള്‍, സര്‍വ്വകലാശാല, ഹലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍, ഇരുപതാം നൂറ്റാണ്ട്, സ്വാഗതം, കിരീടം, മൂന്നാം മുറ, ചെങ്കോല്‍, വാഴുന്നോര്‍, കുടുംബ പുരാണം, കേരള കഫേ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, കിരീടം, ദേവാസുരം എന്നിവീ ചിത്രങ്ങളിലെ  ശ്രീനാഥിന്റെ  അഭിനയം  മികച്ചതാണ്. റയില്‍ പയനങ്ങള്‍, ഉണ്‍മൈകള്‍,കണ്‍വെടിയും പൂക്കള്‍ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

    2009ല്‍ നടന്ന പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് ശിവസേനയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടു. ചലച്ചിത്രജീവിതത്തിന്റെ തുടക്കത്തില്‍ ശ്രീനാഥ് നടി ശാന്തികൃഷ്ണയൊന്നിച്ച് ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീട് ഇവര്‍ പ്രണയിച്ച് 1984 സെപ്തംബറില്‍ വിവാഹം കഴിച്ചു. പിന്നീട് വിവാഹജീവിതത്തില്‍ അപസ്വരങ്ങളുണ്ടായതിനെത്തുടര്‍ന്ന് 1995 സെപ്തംബറില്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. ശ്രീനാഥ് പിന്നീട് കൊല്ലം തെന്മല സ്വദേശിനി ലതയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് കണ്ണന്‍(വിശ്വജിത്ത്) എന്ന  മകന്‍ ഉണ്ട്. അവസാനം അഭിനയിച്ച ചിത്രം 2009 ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രമാണ്.  2010 ഏപ്രില്‍ 23ന് കോതമംഗലത്തെ ഒരു സ്വകാര്യ ലോഡ്ജില്‍ ശ്രീനാഥിനെ  മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.













     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X