Celebs»Sunny Wayne»Biography

    സണ്ണി വെയ്ൻ ജീവചരിത്രം

    ചുരുങ്ങിയ കാലംകൊണ്ട് മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ ചലച്ചിത്രതാരമാണ് സണ്ണി വെയ്ന്‍. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. ദുൽക്കർ സൽമാനൊപ്പം ഒരു സഹനടന്റെ വേഷമായിരുന്നു ഈ ചിത്രത്തിൽ അദ്ദേഹം ചെയ്തത്. അതിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിലും അഭിനയിച്ചു. 

    തട്ടത്തിന്‍ മറയത്തിനുശേഷം 2013ല്‍ നീ കൊ ഞാ ചാ,അന്നയും റസൂലും,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,ച്യൂയിങ്ങ് ഗം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2014ല്‍ രക്തരക്ഷസ്, മോസയിലെ കുതിരമീനുകള്‍, മസാല റിപ്ലബിക്ക്, കൂതറ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. വെറുതെ കുറേ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമാലിസ്റ്റിന്റെ വലിപ്പം കൂട്ടാനല്ലായിരുന്നു ഈ നടന്‍ ശ്രമിച്ചത്. മറിച്ച് വിജയമോ പരാജയമോ നോക്കാതെ ധൈര്യപൂര്‍വ്വം വ്യത്യസ്ത ചിത്രങ്ങളുടെ ഭാഗമാവാനായിരുന്നു.

    2015ല്‍ ആട് ഒരു ഭീകരജീവിയാണു, ക്യാന്‍ഡില്‍ ക്യാമറ,അപ്പവും വീഞ്ഞും ഡബിള്‍ ബാരല്‍, ലോഡ് ലിവിങ്ങ്‌സ്റ്റണ്‍ ഏഴായിരംകണ്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2016ല്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പൂമ്പാറ്റ് ഗിരീഷ് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2017ല്‍ അലമാര,അവരുടെ രാവുകള്‍, ഗോള്‍ഡ് കോയിന്‍സ്, പോക്കിരി സൈമണ്‍, ആടു 2 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2018ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ കേഷവന്‍ എന്ന കഥാപാത്രം സണ്ണി വെയിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. ആ വര്‍ഷം തന്നെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ഫ്രഞ്ച് വിപ്ലവം, സം സം, ജീപ്‌സി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വൃത്തം, കുറുപ്പ്, ചെത്തി മന്ദാരം തുളസി, ചതുര്‍ മുഖം തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.





     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X