Celebs»Suresh Gopi»Biography

    സുരേഷ്‌ ഗോപി ജീവചരിത്രം

    മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ അഭിനേതാവാണ് സുരേഷ്‌ഗോപി. ജൂണ്‍ 26, 1957-ൽ ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലത്ത് ജനിച്ചു. 1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് 1986-ൽ മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടർന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അതിൽ ശ്രദ്ധേയമായത് മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്. 

    1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ഹാസ്യ സിനിമകളുടെ വേലിയേറ്റത്തിൽ മലയാളികൾ ശ്രദ്ധ തിരിച്ചത് സുരേഷ് ഗോപിക്ക് പിന്നീട് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങൾക്ക് ജന്മം നൽകി. ലേലം എന്ന സിനിമയിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോർ, പത്രം എന്നീ സിനിമകളും വൻ വിജയമായിരുന്നു. 1997-ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. 

    തുടർന്നു വന്ന ചിത്രങ്ങൾ പലതും സാമ്പത്തികമായി വിജയിച്ചില്ല. ചിലത് കലാമൂല്യം മാത്രം ഉള്ളവയായിരുന്നു. ഇതിൽ പെട്ട ഒന്നാണ് മകൾക്ക് എന്ന സിനിമ. ഇതിൽ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വയ്ക്കുകയും സംസ്ഥാന പുരസ്കാരത്തിന് നാമ നിർദ്ദേശം നൽകപ്പെടുകയും ചെയ്തു. സാമ്പത്തിക വിജയം നൽകാത്തതിന്റെ പേരിൽ കുറച്ചു കാലം സിനിമയിൽ നിന്ന് അകന്നു നിന്ന സുരേഷ് ഗോപി 2005-ൽ ഭരത്ചന്ദ്രൻ ഐ പി എസ് എന്ന പേരിൽ 11 വർഷം മുൻപ് ഇറങ്ങിയ കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. സാമാന്യം നല്ല പ്രദർശനമാണ് ചിത്രം കാഴ്ച വച്ചത്. തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നാല് മക്കൾ ഉണ്ട്, ലക്ഷ്മി (മരണപ്പെട്ടു), ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ്, രാധികയാണ് ഭാര്യ. ഇപ്പോൾ തിരുവനന്തപുരം നഗരത്തിലുള്ള ശാസ്തമംഗലത്ത് കുടുംബസമേതം താമസിക്കുന്നു.
     
     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X