സുസ്‌മേഷ് ചന്ദ്രോത്ത് ജീവചരിത്രം

    എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശ്‌സതനാണ് സുസ്‌മേഷ് ചന്ദ്രോത്ത്. 1977 ഏപ്രില്‍ 1നു ഇടുക്കി ജില്ലയിലെ വെളളത്തുവലില്‍ ജനിച്ചു.ആദ്യ നോവലായ ഡിക്ക് ഡി സി ബുക്ക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ് ലഭിച്ചിരുന്നു.രണ്ടാമത്തെ നോവലായ 9 മാതൃഭൂമി ആഴ്ചപതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ഇടശ്ശേരി അവാര്‍ഡ്, അങ്കണം, ഇ പി സുഷമ എന്‍ഡോവ്‌മെന്റ്, ജേസി ഫൗണ്ടേഷന്‍  അവാര്‍ഡ്, പ്രൊഫ വി രമേഷ് ചന്ദ്രന്‍ കഥാപുരസ്‌ക്കാരം എന്നിവയും നേടിയിട്ടുണ്ട്.
     
    2006ല്‍ പകല്‍ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി.പകല്‍, ആശുപത്രികള്‍ ആവശ്യപെടുന്ന ലോകം, ആതിര 10 സി എന്നിവയാണ് മറ്റു തിരക്കഥകള്‍.ഗാന്ധിമാര്‍ഗ്ഗം, വെയില്‍ ചായുമ്പോള്‍ നദിയോരം, കോക് ടെയ്ല്‍ സിറ്റി, മാമ്പഴമഞ്ഞ, സ്വര്‍ണ്ണമഹല്‍, മരണവിദ്യാലയം, മാംസഭുക്കുകള്‍, ബാര്‍ കോഡ്, ഹരിത മോഹനം എന്നിവയാണ് എഴുതിയ ചെറുകഥകള്‍.2018ല്‍ പത്മിനി എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സുസ്‌മേഷ് ചന്ദ്രോത്ത്.പ്രശസ്ത ചിത്രകാരി ടി കെ പത്മിനിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്‌.




     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X