Celebs»T V Chandran»Biography

    ടി വി ചന്ദ്രൻ ജീവചരിത്രം

    ചലച്ചിത്ര സംവിധായകന്‍, അഭിനേതാവ്, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ടി.വി ചന്ദ്രന്‍. നാരായണന്‍ നമ്പ്യാര്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മകനായി 1950ല്‍ തലശ്ശേറിയില്‍ ജനിച്ചു. കടമ്പൂര്‍, കതിരൂര്‍, പരിയാരം എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഫറൂഖ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു.പഠനത്തിനുശേഷം ബാംഗ്ലൂരിലെ ഒരു ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തു. പിന്നീട് റിസര്‍വ്വ് ബാങ്കില്‍ ഉദ്യോഗസ്ഥനായി.

    പ്രശസ്ത സംവിധായകന്‍ പി.എ അബുബക്കറുടെ കബനീനദി ചുവന്നപ്പോള്‍ എന്ന സിനിമയില്‍ സംവിധാന സഹായിയായും അഭിനേതാവുമായി ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. ഇക്കാലയളവില്‍ പി.എ ബക്കര്‍, ജോണ്‍ എബ്രഹാം എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. 1981ല്‍ കൃഷ്ണന്‍കുട്ടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. എന്നാല്‍ ചിത്രം പുറത്തിറങ്ങിയില്ല.1989ല്‍ ആലീസിന്റെ അന്വേഷണം എന്ന ചിത്രം സംവിധാനം ചെയ്തു. 1994ല്‍ സി.വി ശ്രീരാമന്റെ തിരക്കഥയില്‍ പൊന്തന്‍മാട എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി.പിന്നീടങ്ങോട്ട് ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്തു.

    പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷകന്‍, വിലാപങ്ങള്‍ക്കപ്പുറം, ഭൂമിയുടെ അവകാശികള്‍, മോഹവലയം, പെങ്ങളില തുടങ്ങിയവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഈ ചിത്രങ്ങളുടെയൊക്കെയും കഥയും തിരക്കഥയും അദ്ധേഹം തന്നെയാണ് എഴുതിയത്. ആദ്യ സിനിമയായ കൃഷ്ണന്‍കുട്ടി,ആലീസിന്റെ അന്വേഷണം, സൂസന്ന,ഡാനി എന്നിവ നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഉപ്പ്,കബനീനദി,അടയാളങ്ങള്‍,കാറ്റു വന്നു വിളിച്ചപ്പോള്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X