Celebs»Thoppil Bhasi»Biography

    തോപ്പില്‍ ഭാസി ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് തോപ്പില്‍ ഭാസി. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌. ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്. 
     
    പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി. പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. ശൂരനാട് കലാപത്തിന്റെ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബർ 8-ന് 68-ആം വയസ്സിൽ അന്തരിച്ചു. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X