Celebs»Unnimary»Biography

    ഉണ്ണിമേരി ജീവചരിത്രം

    ഒരു മലയാളം, തെലുഗു, തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് ഉണ്ണിമേരി. ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്.

    1962 മാർച്ച് 12-ന് ജനിച്ചു. എറണാകുളം സെന്റ് തെരേസാസിൽ നിന്നും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഇംഗീഷ് അദ്ധ്യാപകനായിരുന്ന റിജോയിയുമായി 1982-ൽ ഇരുപതാം വയസ്സിൽ ഉണ്ണിമേരി വിവാഹിതയായി. എറണാകുളം നഗരത്തിൽ കതൃക്കടവിൽ താമസിക്കുന്നു. മകൻ: നിർമ്മൽ.

    പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയിച്ചത്. 1972-ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. ശശി കുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിൽ വിൻസെന്റിന്റെ നായികയായി അഭിനയിച്ചു. തുടർന്ന് അതേ വർഷം തന്നെ പ്രേം നസീർ നായകനായ അഷ്ടമിരോഹിണി എന്ന ചിത്രത്തിൽ നായികയായി.

    പിക്നിക്, ധീര സമീരേ യമുനാ തീരേ,റോഷ്നി,   അച്ചാരം അമ്മിണി ,ഓശാരം ഓമന,കണ്ണപ്പനുണ്ണി,മിനിമോൾ,പെൺപുലി,തച്ചോളി അമ്പു,മുക്കുവനെ സ്നേഹിച്ച ഭൂതം ,അവൾ വിശ്വസ്തയായിരുന്നു,സൂത്രക്കാരി,ശത്രുസംഹാരം,ആനക്കളരി,ജീവിതം ഒരു ഗാനം    ,മോചനം,ഹൃദയത്തിന്റെ നിറങ്ങൾ,പാലാട്ടു കുഞ്ഞിക്കണ്ണൻ,സഞ്ചാരി,നാഗമറ്റത്തു തമ്പുരാട്ടി     നാഗരാജ്ഞി,ഒരു തിര പിന്നെയും തിര,ഇന്നല്ലെകിൽ നാളെ,ബെൽറ്റ് മത്തായി     എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.         
        
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X