വിഎ ശ്രീകുമാര്‍ മേനോന്‍ ജീവചരിത്രം

    പരസ്യചിത്ര സംവിധായകന്‍-ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് വി എ ശ്രീകുമാര്‍ മേനോന്‍. കല്യാണിന്റെ പരസ്യങ്ങളിലൂടെയാണ് പരസ്യചിത്രരംഗത്ത് പ്രശസ്തനാവുന്നത്. എന്നാല്‍ ദിലീപ്-മഞ്ജു വാര്യര്‍ കുടുംബപ്രശ്‌നങ്ങളോടെയാണ് ശ്രീകുമാര്‍ മേനോന്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തനാവുന്നത്. പുഷ് ഇന്റഗ്രറ്റഡ് കമ്മ്യൂണിക്കേഷന്‍സ് ആയിരുന്നു ശ്രീകുമാര്‍ മേനോന്റെ പരസ്യകമ്പനിയുടെ പേര്.പരസ്യകല,ബ്രാന്‍ഡിങ്ങ്,സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ്ങ്,പബ്ലിക് റിലേഷന്‍സ്,ഡിജിറ്റല്‍ ഈവന്റ്‌സ്,സെലിബ്രറ്റി  മനേജ്‌മെന്റ്,എന്റര്‍റ്റെയിന്‍മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന മേഖലകളിലായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.

    ഒരു കാലത്ത് അമിതാഭച്ചന്‍, സച്ചിന്‍ ടെന്റുല്‍ക്കര്‍, പുനീത് രാജ്കുമാര്‍,ചിരഞ്ജീവി തുടങ്ങി ഒട്ടനവധി സൂപ്പര്‍താരങ്ങളുടെ ബ്രാന്റ് കൈകാര്യം ചെയ്തിരുന്നത് ശ്രീകുമാര്‍ ആയിരുന്നു. ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നതോടെ  തന്റെ ഉടമസ്ഥതയിലുള്ള പുഷ് എന്ന പരസ്യകമ്പനിയെ ശ്രീകുമാര്‍ കൈവിട്ടു. കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയിലൂടെയാണ് കമ്പനി തകര്‍ച്ചയുടെ വക്കിലാണെന്നുള്ള കാര്യം പുറം ലോകം അറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് കമ്പനി പൂട്ടി.

    മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒടിയന്‍ ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന് മുംബൈ വിമാനത്താവളത്തില്‍ വെച്ച് എസ്‌കലേറ്ററില്‍ നിന്നും വീണു പരിക്കേറ്റിരുന്നു. എന്നാല്‍ സര്‍ജറി കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളില്‍ അദ്ധേഹം ചിത്രത്തിന്റെ തിരക്കുകളിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ചത്.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X