18 Apr, 2026 |
Director
പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് വസന്തബാലൻ. 1993 - ൽ തമിഴ് ചലച്ചിത്ര സംവിധായകനായ എസ്.ശങ്കറിന്റെ ആദ്യത്തെ ചലച്ചിത്രമായ ജെന്റിൽമാനിൽ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടാണ് വസന്തബാലൻ ചലച്ചിത്രരംഗത്തെത്തിയത്. ശങ്കർ സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രമായിരുന്നു ഇത്. ഈ ചലച്ചിത്രത്തിനുശേഷം 1994 - ൽ പ്രഭുദേവ, നഗ്മ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ കാതലൻ, 1996 - ൽ കമൽ ഹാസൻ അഭിനയിച്ച് പുറത്തിറങ്ങിയ ഇന്ത്യൻ, 1998 - ൽ പ്രശാന്ത്, ഐശ്വര്യ റായ് എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ ജീൻസ് എന്നീ ചലച്ചിത്രങ്ങളിലും ഷങ്കറിന്റ സഹസംവിധായകനായി വസന്തബാലൻ പ്രവർത്തിച്ചിട്ടുണ്ട്.ഇതിനെത്തുടർന്ന് 2002 - ൽ പുറത്തിറങ്ങിയ ആൽബം എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി പ്രവർത്തനമാരംഭിച്ചു. എസ് പിക്ചേഴ്സിന്റെ ബാനറിൽ ശങ്കർ നിർമിച്ച, വസന്തബാലന്റെ രണ്ടാമത്തെ ചലച്ചിത്രമായ വെയിൽ, നിരൂപകരുടെ പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തു. 2007 - ൽ നടന്ന കാൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രദർശിപ്പിച്ചത് വെയിൽ ആയിരുന്നു. തമിഴ്നാട്ടിലെ ചെന്നൈയിലുള്ള രംഗനാഥൻ തെരുവിൽ നടന്ന പ്രണയകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധാനം ചെയ്ത് 2010 - ൽ പുറത്തിറങ്ങിയ അങ്ങാടി തെരു എന്ന ചലച്ചിത്രവും ഒരേസമയം നിരൂപകപ്രശംസ നേടുകയും ഹിറ്റാവുകയും ചെയ്തു. മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള ഓസ്കർ പുരസ്കാരത്തിനായുള്ള ഇന്ത്യൻ നാമനിർദ്ദേശത്തിലെ ചുരുക്ക പട്ടികയിലും ഈ ചിത്രം ഇടം നേടിയിരുന്നു. തുടർന്ന് 18 - ാം നൂറ്റാണ്ടിലെ ദക്ഷിണ തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കാവൽ കോട്ടം എന്ന നോവലിനെ ആസ്പദമാക്കി 2012 - ൽ അരവാൻ എന്ന ചലച്ചിത്രവും വസന്തബാലൻ സംവിധാനം ചെയ്തിരുന്നു. ഈ ചലച്ചിത്രത്തിനുശേഷം 2014 - ൽ കാവ്യ തലൈവൻ എന്ന ചലച്ചിത്രവും സംവിധാനം ചെയ്തു. ഈ ചിത്രവും നിരൂപകരുടെ ശ്രദ്ധ നേടിയിരുന്നു.
| പേര് | വസന്തബാലന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വസന്തബാലന്‍ ആസ്തി |
|
| ആസ്തി | |
The age of വസന്തബാലന്‍ in the 2026 was NA.
The most recent movies for വസന്തബാലന്‍ is പ്രതിനായകന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.