X
വസുന്ധര ദാസ്
Actress

വസുന്ധര ദാസ് ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ  പ്രമുഖ അഭിനേത്രിയും പിന്നണി ഗായികയുമാണ് വസുന്ധര ദാസ്. അയ്യങ്കാര്‍ സമുദായത്തില്‍ ജനിച്ച വസുന്ധര വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് ബെംഗളൂരുവിലാണ്. തന്റെ ആറാമത്തെ വയസ്സില്‍ തുടങ്ങി വസുന്ധര ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയിരുന്നു.1999 കമലഹാസന്റെ കൂടെ ഹേ റാം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിക്കുന്നത്.
 
പിന്നീട് അജിത് കുമാര്‍ നായകനായി സിറ്റിസണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായ രാവണപ്രഭു എന്ന മലയാളചിത്രത്തില്‍ നായികയായും അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടിയോടൊപ്പം അഭിനയിച്ച വജ്രമാണ് പിന്നീട് അഭിനയിച്ച മലയാള ചിത്രം. ചലച്ചിത്ര അഭിനയത്തിനുപുറമെ നിരവധി ചിത്രങ്ങളില്‍ ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്. മുതല്‍വന്‍ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി പാടിയത്.
 
എ അര്‍ റഹ്മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍.പിന്നീട് റോബര്‍ട്ടോ നരേനുമായി ചേര്‍ന്ന് ആര്യ എന്ന സംഗീത ബാന്‍ഡ് തുടങ്ങി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഗീതപ്രതിഭകളെ ചേര്‍ത്തുകൊണ്ടാണ് ബാന്‍ഡിനു തുടക്കമിട്ടത്. ഇളയരാജ തുടങ്ങി പ്രശസ്ത സംഗീത സംവിധായകരുടെ പാട്ടുകള്‍ അലപിച്ചിട്ടുണ്ട്. ഹിന്ദിയില്‍ ചലച്ചിത്രതാരം പ്രീതി സിന്‍ഡയ്ക്കുവേണ്ടിയാണ് കൂടുകല്‍ പാട്ടുകള്‍ ആലപിച്ചത്.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+