വെട്രിമാരന്‍ ജീവചരിത്രം

  പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകകനും തിരക്കഥാകൃത്തുമാണ് വെട്രിമാരന്‍.ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് സൺ ടി.വി.യിൽ സംപ്രേഷണം ചെയ്തിരുന്ന കഥൈ നേരം എന്ന ടെലിവിഷൻ സീരിയലിൽ 52 എപ്പിസോഡുകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഈ സീരിയലിനു ശേഷം കാതൽ വൈറസ് എന്ന ടെലിഫിലിമിൽ കതിറിനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. കൂടാതെ ജൂലീ ഗണപതി, അതു ഒരു കനാക്കാലം എന്നീ സീരിയലുകളിലും ബാലു മഹേന്ദ്രയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
   
  2007-ൽ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൊല്ലാതവൻ ആണ്  സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം.2011-ൽ പുറത്തിരങ്ങിയ ആടുകളമാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.ഈ ചലച്ചിത്രത്തിന് ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയ്ക്കു കീഴിൽ ചില ചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.2016-ൽ പുറത്തിറങ്ങിയ വിസാരണൈ എന്ന ചലച്ചിത്രം ആ വർഷം ഇന്ത്യയിൽ നിന്ന് അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രമായിരുന്നു. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X