വിജയ് ആന്റണി ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിജയ് ആന്റണി. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ നാന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിന് ലഭിച്ചത്.2014ല്‍ പ്രദര്‍ശനത്തിനെത്തിയ സലീം എന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുകയും അഭിനയിക്കുകയും ചെയ്യതു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടനായും സഹനടനായും അഭിനയിച്ചു. ഇന്ത്യ പാക്കിസ്ഥാന്‍, നമ്പ്യാര്‍, യമന്‍, അണ്ണാദുരൈ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.. ഇരുവര്‍ മട്ടും, നിനയ്താലെ, നാന്‍ അവനല്ലൈയ്, വേട്ടൈക്കാരന്‍,ഉത്തമ പുത്രന്‍, അങ്ങാടി തെരു, ബുള്ളറ്റ് രാജ, പിച്ചൈക്കാരന്‍ തുടങ്ങിയവ സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.  2006ല്‍ ഫാത്തിമയെ വിവാഹം ചെയ്തു.കാളി എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ആക്ഷന്‍ ചിത്രമായ കാളി നിര്‍മ്മിച്ചത് ഭാര്യ ഫാത്തിമ വിജയ് ആന്റണിയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X