Celebs»Vijay Babu»Biography

    വിജയ്‌ ബാബു ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും നടനുമാണ് വിജയ് ബാബു. 1976 ജൂലൈയ് 29- ന് കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം സെന്റ് ജുഡ് സ്ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ചലച്ചിത്രമേഖലയിലേക്ക് വരുന്നതിനുമുന്‍പ് സ്റ്റാര്‍ ടിവി, ഏഷ്യാനെറ്റ്, സിതാര ടിവി, സൂര്യ ടിവി എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.  

    2013ല്‍ ചാനലുകളിലെ ജോലി ഉപേക്ഷിച്ച് മലയാളസിനിമയിലേക്ക് കടന്നുവന്നു. 2011ല്‍ പുറത്തിറങ്ങിയ ത്രീ കിംഗ്‌സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് ഫിലിപ്സ്‌ ആൻഡ്‌ ദി മങ്കി പെൻ, പെരുച്ചാഴി, നീന, ടമാർ പടാർ, മിസ്റ്റര്‍ ഫ്രോഡ്, ആട് ഒരു ഭീകരജീവിയാണ്, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

    പിന്നീട് നടി സാന്ദ്രതോമസുമായി ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, ആട്, ആട് 2, സൂഫിയും സുജാതയും, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ചതാണ്.

    2022 ഏപ്രിൽ 22 ന് മലയാള സിനിമയിലെ ഒരു പുതുമുഖ നടി, വിജയ് ബാബുവിനെതിരെ ലൈംഗികവും ശാരീരികവുമായ പീഡനം നടത്തിയെന്ന് ആരോപിച്ചു. തുടർന്ന് നടനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് നാലു ദിവസങ്ങള്‍ക്കുശേഷം വിജയ് ബാബു ഒരു ഫേസ്ബുക്ക് ലൈവിൽ വന്ന് "ഇരയാക്കപ്പെട്ടവൻ " ആണെന്ന് അവകാശപ്പെട്ട് ആരോപണങ്ങൾ നിഷേധിക്കുകയും അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന് പറയുകയും ചെയ്തു. 

    ഇതേ തുടര്‍ന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഐപിസി സെക്ഷൻ 228 എ പ്രകാരം പോലീസ് വിജയ് ബാബുവിനെതിരെ കൂടുതൽ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. പിന്നീട് നാട് വിട്ട് ദുബായില്‍ പോയ വിജയ് ബാബുവിനായി എയര്‍പോട്ടുകളില്‍ പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.








     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X