വിജി തമ്പി ജീവചരിത്രം
വിജി തമ്പി മലയാളചലച്ചിത്ര രംഗത്തെ ഒരു സംവിധായകനാണ്. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ 'ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്' ആണ് ആദ്യചിത്രം. മലയാളചലച്ചിത്രനടനായ ജഗന്നാഥ വർമ്മ ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്. വിറ്റ്നസ്, ന്യൂ ഇയർ, കാലാൾപ്പട, നഗരങ്ങളിൽ ചെന്ന് രാപാർക്കാം, തിരുത്തൽവാദി, സത്യമേവ ജയതേ, നാറാണത്ത് തമ്പുരാൻ, ബഡാ ദോസ്ത്, നമ്മൾ തമ്മിൽ എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.