വിനീത് ശ്രീനിവാസന്‍ ജീവചരിത്രം

    അഭിനേതാവും സംവിധായകനും ഗായകനുമാണ് വിനീത് ശ്രീനിവാസന്‍.1984 ഒക്ടോബര്‍ 1ന് നടന്‍ ശ്രീനിവാസന്റെയും വിമലയുടെയും മകനായി  കണ്ണൂരിലെ കൂത്തുപറമ്പില്‍ ജനനം. കൂത്തുപറമ്പ് റാണി ജയ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷംചെന്നൈ കെ.ജി.ജി. കോളേജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടി.2003ല്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ  കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം. 

    പിന്നീട് നിരവധി സിനിമകളില്‍ പാടി.2005ല്‍ ഉദയനാണു താരം എന്ന ചിത്രത്തില്‍ പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം വിനീതിനെ സിനിമാലോകത്ത് പ്രശസ്തനാക്കി.ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ഓമനപ്പുഴ കടപ്പുറത്ത്, ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ എന്റെ ഖല്‍ബിലെ എന്ന ഗാനങ്ങള്‍ വിനീതിനെ ജനപ്രിയനാക്കി. 

    2008ല്‍ പുറത്തിറങ്ങിയ സൈക്കിള്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.പിന്നീട് ശ്രീനിവാസന്റെ മകനായി തന്നെ 'മകന്റെ അച്ചന്‍'  എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2010ല്‍  മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം സംവിധാനം ചെയ്തു.അതിനുശേഷം തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ നിവിന്‍പോളിയെ പ്രധാനകഥാപാത്രമാക്കി 'തട്ടത്തിന്‍ മറയത്ത്' എന്ന ചിത്രം ചെയ്തു.ചിത്രം ബോക്‌സോഫീസില്‍ വന്‍വിജയം നേടി.തിര,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

    ട്രാഫിക്, ചാപ്പാ കുരിശ്, ഓംശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി , കുഞ്ഞിരാമായണം, ജേക്കബിന്റെ സ്വര്‍ഗ്ഗാരാജ്യം, ഒരു മുത്തശ്ശി ഗദ, എബി, ഒരു സിനിമാക്കാരന്‍, എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.എബി എന്ന ചിത്രത്തിലെ വിനീതിന്റെ കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.മലയാളി എന്ന മ്യൂസിക് ബാന്‍ഡിലും വിനീത് അംഗമാണ്.2012 ഒക്ടോബര്‍ 18ന് പയ്യന്നൂര്‍ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ വിവാഹം ചെയ്തു. 



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X