ഷാഫി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 101 വെഡ്ഡിംഗ്സ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബിജു മേനോൻ, സംവൃത സുനിൽ, ഭാമ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സംവിധായകന്റെ കഥയ്ക്ക് കലവൂർ രവികുമാർ ആണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഷാഫിയുടെ സഹോദരനായ റാഫി മെക്കാർട്ടിൻ ജോഡിയിലെ റാഫി, ബാവ ഹസ്സൈനാർ, ഷലീൽ കെ.എ. എന്നിവർ ചേർന്ന് ഫിലിം ഫോക്സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചത്. ദീപക് ദേവ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പനും ചിത്രസംയോജനം മഹേഷ് നാരായണനും കൈകാര്യം ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: 101 വെഡ്ഡിംഗ്സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.