2.0 കഥ/ സംഭവവിവരണം

  രജനീകാന്ത് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് 2.0.എസ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍.എമി ജാക്‌സണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍.ചിത്രത്തില്‍ ഡോ റിച്ചാര്‍ഡ് എന്ന പ്രതിനായക വേഷത്തിലാണ് അക്ഷയ്കുമാര്‍ എത്തുന്നത്.ചിത്രത്തില്‍ സ്‌റ്റൈല്‍ മന്നന്‍ നാല് വേഷങ്ങളില്‍ എത്തുന്നത്.ആദ്യ ഭാഗത്തിലേതു പോലെ ഡോ വസീഗരന്‍,ചിട്ടി എന്നീ കഥാപാത്രങ്ങളായി രണ്ടാം ഭാഗത്തിലും രജനി എത്തുന്നുണ്ട്.മലയാളികളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
   
  ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരുന്നു ചിത്രത്തിന് ലഭിച്ചത്‌.ലോകവ്യാപകമായി 10000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ചിത്രം ആദ്യദിനം തന്നെ പ്രദര്‍ശനത്തിനെത്തി.നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.സംഗീതം എആര്‍ റഹ്മാനാണ്.കേരളത്തില്‍ മാത്രമായി ചിത്രം 435 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.പുലിമുരുകന്‍,രാമലീല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച മുളകുപാടം ഫിലിംസാണ് 2.0 കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്.ചിത്രത്തിന്റെ 2ഡി, ത്രീഡി ഫോര്‍മാറ്റുകള്‍ ഒരേസമയം കേരളത്തില്‍ പ്രദര്‍ശനത്തിന് ഉണ്ടാവും.

  450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്.വിദേശ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.റിലീസിനു മുന്‍പ് തന്നെ ചിത്രം വലിയ കളക്ഷന്‍ നേടിയെടുത്തിരുന്നു.ബാഹുബലി 2വിന്റെ റെക്കോര്‍ഡായിരുന്നു രജനി ചിത്രം മറികടന്നിരുന്നത്.അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം കോടികള്‍ നേടിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.സ്‌ക്രീനില്‍ നിന്നും സൗണ്ടിംഗ് വാളില്‍ നിന്നും കേള്‍ക്കുന്ന ശബ്ദത്തിന് പുറമേ സീറ്റിനടിയില്‍ നിന്ന് കൂടി ശബ്ദം കേള്‍ക്കാം എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. 

  റിലീസിനു മുന്‍പേ തന്നെ നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യ തലൈവര്‍ ചിത്രമായി ചിത്രം  മാറിയിരുന്നു.4ഡി ശബ്ദ സാങ്കേതികവിദ്യയോടുകൂടിയാണ് ചിത്രം.പ്രദര്‍ശനദിവസം വെളുപ്പിന് 4 മണിക്ക് ആയിരുന്നു ആദ്യത്തെ ഷോ.ഇന്ത്യ ഇതുവരെ കാണാത്ത സാങ്കേതിക വിദ്യകളും ദൃശ്യ വിസ്മയവുമായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്   
  പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.യന്തിരന്‍ സിനിമയുടെ രണ്ടാംഭാഗമായി നിര്‍മ്മിച്ചതെങ്കിലും ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയല്ല സിനിമ.

  ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സിഒഎഐ ഇതിനിടയില്‍ രംഗത്തു വന്നിരുന്നു.ചിത്രം മൊബൈല്‍ ഫോണുകളെക്കുറിച്ച് അശാസ്ത്രീയവും മോശവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നായിരുന്നു സംഘടനയുടെ ആരോപണം.സിനിമയ്ക്ക് നല്‍കിയിരിക്കുന്ന സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണല്‍ വീഡിയോകളും ഉടന്‍തന്നെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സംഘടന സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപമ മന്ത്രാലയത്തിനും പരാതിയും നല്‍കിയിരുന്നു.ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന ഡോ റിച്ചാര്‍ഡ് എന്ന ഗവേഷകനായ കഥാപാത്രം മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ മൂലം പക്ഷികള്‍ അക്രമകാരികളാവുമെനന് കണ്ടെത്തുന്നുണ്ട്.ഇതിനെതിരയെയായിരുന്നു സംഘടന രംഗത്ത് എത്തിയത്.

  **Note:Hey! Would you like to share the story of the movie 2.0 with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X