മാത്യൂ ജോര്‍ജ്ജ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ചിത്രമാണ് 21 ഡയമണ്ട്‌സ്.ജോണ്‍ ജേക്കബ്, ദിനേഷ് പണിക്കര്‍, മുരളി മോഹന്‍, അനീഷ് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.പത്തുകോടി വില വരുന്ന ഡയണ്ട്‌സ് ഒരു ബാങ്കിന്റെ ശാഖയില്‍ നിന്നും റീജിയണല്‍ ഓഫീസിലേക്ക് കൊണ്ടു പോവുന്ന വഴി നഷ്ടപെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.കൊലപാതകാധിഷ്ഠിതമല്ലാത്ത ആദ്യ മലയാള ക്രൈം ചിത്രമെന്ന പ്രത്യേകതയോടുകൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഛായാഗ്രഹണം പ്രിജിത്തും എഡിറ്റിംഗ് സോബിന്‍ കെ സോമനും നിര്‍വ്വഹിക്കുന്നു.വിവേക്.വി.കെ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.പ്യൂവര്‍വൈറ്റ് വീക്കെന്റ് സ്റ്റുഡിയോസിന്റെ ബാനിറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: 21 ഡയമണ്ട്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.