അഞ്ച് ഉപചലച്ചിത്രങ്ങളായി 2013 ജൂണിൽ പുറത്തിറങ്ങിയ ഒരു മലയാള ലഘുചിത്ര സമാഹാരമാണ് '5 സുന്ദരികൾ'. അഞ്ച് സംവിധായകർ ചേർന്നൊരുക്കിയ ഈ ചിത്രം അഞ്ച് സ്ത്രീകളുടെ (അമ്മ, മകൾ, കാമുകി, ഭാര്യ, നടി) കഥയാണ് പറയുന്നത്. അൻവർ റഷീദ്, അമൽ നീരദ്, ആഷിഖ് അബു, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരാണ് ഈ ചിത്രത്തിന്റെ സംവിധായകർ. കാവ്യ മാധവൻ, അസ്മിത സൂദ്, റീനു മാത്യൂസ്, ഇഷ ഷർവാണി, ബേബി അനിക എന്നിവർ ഉപചിത്രങ്ങളായ ഗൗരി, ആമി, കുള്ളന്റെ ഭാര്യ, ഇഷ, സേതുലക്ഷ്മി എന്നിവയിൽ അഭിനയിച്ചിരിക്കുന്നു. ഇന്ത്യൻ ചലച്ചിത്രത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകരിലൊരാളായ അമൽ നീരദാണ്.
** Note :
കുറിപ്പ്: 5 സുന്ദരികൾ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.