മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് ആമി. കമല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. കമല്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ എത്തിയ ചിത്രം റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസും റോബോ റോബനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
മാധവിക്കുട്ടിയുടെ ബാല്യം മുതല്‍ മരണം വരെയുള്ള കഥ ചിത്രം പറയുന്നു. മാധവിക്കുട്ടിയുടെ ജീവിതവുമായി ബന്ധപെട്ട കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആഞ്ജലീന, നീലാഞ്ജന എന്നിവരാണ് മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും അവതരിപ്പിച്ചത്. പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മോനോന്‍, ജ്യോതി കൃഷ്ണ, കെ.പി.എസി. ലളിത, ശ്രീദേവി അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മധു നീലകകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.
** Note :
കുറിപ്പ്: ആമി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.