നവാഗതനായ സുരേഷ് പാലേരി സംവിധാനം ചെയ്ത ചിത്രമാണ് ആലത്തൂരിലെ ഇത്തിരി വെട്ടം. രമ്യ നമ്പീശൻ, നെടുമുടി വേണു, കലാഭവൻ ഷാജോൺ, ഇന്ദ്രന്‍സ്,സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി സിനിമയില്‍ സജീവമാകുകയാണ് ഈ ചിത്രത്തിലൂടെ. ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി നേരത്തെ എഴുതിയ ഗാനങ്ങളാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ലക്ഷ്മി കാര്‍ത്തിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി രാജഗോപാലൻ നായർ ആണ് ചിത്രം നിർമ്മിക്കുന്നത്.
** Note :
കുറിപ്പ്: ആലത്തൂരിലെ ഇത്തിരി വെട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.