സണ്ണിവെയിനിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്.ആന്‍മരിയ എന്ന കുട്ടിയുടെയും പൂമ്പാറ്റ ഗിരീഷ് എനന് ഗുണ്ടയും തമ്മിലുള്ള കഥയാണ് ചിത്രം പറയുന്നത്.അജു വര്‍ഗീസ്, സിദ്ധിഖ്,ധര്‍മജന്‍ ബോള്‍ഗാട്ടി,ലിയോണ ലിഷോയ്,സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.വിനീത് ശ്രീനിവാസന്‍,സച്ചിന്‍ വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഗുഡ്വില്‍ എന്റര്‍ടൈനന്‍മെന്‍സിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.