പടയോട്ടത്തിനുശേഷം ബിജുമേനോന്‍ വീണ്ടും നായകനായി എത്തിയ ചിത്രമാണ് ആനക്കള്ളന്‍.സുരേഷ് ദിവാകറാണ് ചിത്രത്തിന്റെ സംവിധായകന്‍. പേരു പോലെ തന്നെ ആനകള്ളനായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. സാഹചര്യങ്ങള്‍കൊണ്ട് കള്ളനാകേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.അനുശ്രീ, ഷംന കാസിം എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.സിദ്ധിഖ്, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ്‌കണാരന്‍, ജനാര്‍ദ്ദനന്‍, ദേവന്‍, അനില്‍മുരളി, ബിന്ദുപണിക്കര്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഹരിനാരായണന്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ്ങും ആല്‍ബി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സുജിത രാഘവ്, മേക്കപ്പ് സജി കാട്ടാക്കട, നിര്‍മ്മാണ നിര്‍വ്വഹണം മനോജ് കാരന്തൂര്‍. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
** Note :
കുറിപ്പ്: ആനക്കള്ളന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.