ഒരിടവേളയ്ക്കുശേഷം ഷിബു ചക്രവര്‍ത്തി തിരക്കഥ രചിക്കുന്ന ചിത്രമാണ് ആനയെ പൊക്കിയ പാപ്പാന്‍. നവാഗതനായ വിഷ്ണു എസ് ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആനയെ അടിച്ചുമാറ്റുന്ന ഒന്നാം പാപ്പാന്റെയും രണ്ടാംപാപ്പാന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ചെമ്പന്‍ വിനോദ് ജോസ്,ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നിമിഷ സജയന്‍,പി.ബാലചന്ദ്രന്‍,കൈനകരി തങ്കരാജ്,നിധീഷ് ശക്തി,സുനില്‍ പണിക്കര്‍,ജയശങ്കര്‍,കോശി മാവേലിക്കര,ദാസന്‍ കോടാലി,മായ വിശ്വനാഥ്,അഖില,നാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. മിസ് സൗത്ത് ഇന്ത്യ കിരീടം നേടിയ അഭിരാമി എസ് അയ്യരാണ് ചിത്രത്തിലെ നായിക. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പ് സംഗീതം പകര്‍ന്നിരിക്കുന്നു. പപ്പു ഛായാഗ്രഹണവും എഡിറ്റിഹ്ങ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കുന്നു. ഡിജിറ്റല്‍ ഡ്യുയോസ് സിനമാസിന്റെ ബാനറില്‍ സംവിധായകനായ നിധീഷ് ശക്തിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ആനയെ പൊക്കിയ പാപ്പാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.