ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ വിവേക് തോമസ് വർഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ആണെങ്കിലും അല്ലെങ്കിലും. സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാനൊരുങ്ങുന്ന ബാംഗ്ലൂരിലെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വിവേക്, അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,രണ്‍ജി പണിക്കര്‍,രമേശ് പിഷാരടി,ഷമ്മി തിലകന്‍,കോട്ടയം പ്രദീപ്,തോമസ്,ആതിര പട്ടേല്‍,പ്രേം കുമാര്‍,തെസ്‌നി ഖാന്‍,അഞ്ജന അപ്പുക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
റൊമാന്റിക് -കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്താണ്. വിനായക് ശശികുമാര്‍,മനു മഞ്ജിത്ത,ശ്രീരേഖ എന്നിവരുടെ വരികള്‍ക്ക് പി എശ് ജയ്ഹരിയാമ് സംഗീതം നല്‍കിയിരിക്കുന്നത്. ആലപ്പുഴ,കൂട്ടിക്കല്‍,ബെംഗളുരു,പുതുച്ചേരി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഭ്രമരം,ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങള്‍ക്കുശേഷം രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്താണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ആണെങ്കിലും അല്ലെങ്കിലും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.