പ്രശസ്ത ഛായാഗ്രാഹകന്‍ സനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ക്കറിയാം. പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയോധികൻ്റെ ഗെറ്റപ്പിലാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത്. ഇവര്‍ക്കു പുറമെ ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഒപിഎം ഡ്രീം മിൽ സിനിമാസിൻ്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രംനിര്‍മ്മിച്ചത്. സംവിധായകൻ സനു ജോൺ വർഗ്ഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ എഡിറ്റര്‍. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രാഹകന്‍.
** Note :
കുറിപ്പ്: ആര്‍ക്കറിയാം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.